സുന്നി വഖഫ് ബോര്‍ഡിന്റെ ഹര്‍ജി തള്ളി | Oneindia Malayalam

2018-09-27 615

Supreme Court to deliver a crucial verdict on Ayodhya dispute today
ഇസ്ലാം മതവിശ്വാസിക്ക് പ്രാര്‍ത്ഥനയ്ക്ക് പള്ളി നിര്‍ബന്ധമല്ലെന്ന ഇസ്മയില്‍ ഫാറൂഖി കേസിലെ വിധി ഭരണഘടനാ ബെഞ്ചിന് വിടില്ലെന്ന് സുപ്രീംകോടതി, അയോധ്യ കേസ് വിശാല ബെഞ്ചിന് വിടില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി വിധി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മുന്നംഗ ബെഞ്ചിലെ ഒരംഗമായ ജസ്റ്റിസ് അശോക് ഭൂഷണ്‍ ആണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്.ചീഫ് ജസ്റ്റിസും ജസ്റ്റിസ് അശോക് ഭൂഷണും ഒറ്റവിധി പ്രസ്താവം നടത്തിയപ്പോള്‍ ജസ്റ്റിസ് അബ്ദുള്‍ നാസര്‍ വ്യത്യസ്ത വിധിയാണ് പ്രസ്താവിച്ചത്. അയോധ്യ കേസില്‍ ഈ വിധി ബാധകമല്ലെന്നും കോടതി വ്യക്തമാക്കി.
#Ayodhya